സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ പ്രതിയായ പോലീസുകാരൻ സബിത്തിനെ പോലീസുകാർ കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന് പത്താം ദിവസം എറണാകുളത്തു നിന്നാണ് ഇയാൾ പിടിയിലാകുന്നത്. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് മോഷണം പോയത്.
ജൂൺ 7-ന് ബത്തേരി ദൊട്ടപ്പകുളത്തു വെച്ച് പിടികൂടുകയും കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിക്കുകയും ചെയ്ത തൊണ്ടിമുതലാണിത്. മുറി വൃത്തിയാക്കാനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. മുറിയുടെ പൂട്ട് തകർക്കാതെ, താക്കോൽ കൈക്കലാക്കിയാണ് പ്രതി മോഷണം നടത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































