തിരുവനന്തപുരം: വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ ജി.ബി. ബിജുവിനെ (53) വിജിലൻസ് പിടികൂടി റിമാൻഡ് ചെയ്തു. നെടുമങ്ങാട് പനവൂർ സ്വദേശിക്ക് അപകടത്തിൽ പരിക്കേറ്റ സംഭവത്തിൽ മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്.
കേസിന്റെ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ താൻ നിർദേശിക്കുന്ന അഭിഭാഷകനെ ചുമതലപ്പെടുത്തണമെന്ന് ബിജു അപകടത്തിൽപ്പെട്ടയാളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പരാതിക്കാരൻ ഇതിന് തയ്യാറാകാതെ മറ്റൊരു അഭിഭാഷകനെ വക്കാലത്ത് ഏൽപ്പിച്ചു. തുടർന്ന് കേസ് രേഖകളുടെ പകർപ്പുകൾ നൽകുന്നതിനായി ബിജു ഈ അഭിഭാഷകനോട് 20,000 രൂപ ആവശ്യപ്പെടുകയും, തുക കുറച്ച് 10,000 രൂപ വെള്ളിയാഴ്ച നൽകാൻ നിർദേശിക്കുകയുമായിരുന്നു. അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കെണിയൊരുക്കി, നെടുമങ്ങാട് സ്റ്റേഷന് സമീപത്തുവെച്ച് തുക വാങ്ങുന്നതിനിടെ ബിജുവിനെ കയ്യോടെ പിടികൂടുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































