കൊല്ലം: വിവാഹവാഗ്ദാനം നൽകി 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പള്ളിത്തോട്ടം ഗലീലിയോ നഗർ സ്വദേശി ഫിജോയ് അറസ്റ്റിലായി. സമാനമായ രണ്ട് പോക്‌സോ കേസുകളിലും മൂന്ന് വധശ്രമ/ആക്രമണ കേസുകളിലും പ്രതിയായ ഇയാൾ ഇതോടെ അഞ്ചോളം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും ചെയ്തതായാണ് കേസ്.
കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് വീട്ടുകാർ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങളും സന്ദേശങ്ങളും കണ്ടത്. തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പീഡന വിവരം പുറത്തറിയുകയായിരുന്നു. പള്ളിത്തോട്ടം എസ്.എച്ച്.ഒ പ്രതിഭ, എസ്.ഐമാരായ നിരഞ്ജന, സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































