കോഴിക്കോട്: ഭൂമി തരംമാറ്റാനുള്ള രണ്ടരലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും സർക്കാരിന്റെ 100 ദിനപദ്ധതിയിൽ ഉൾപ്പെടുത്തി ഇതിൽ 50,000 അപേക്ഷകൾ തീർപ്പാക്കുമെന്നും റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. കോഴിക്കോട്ട് ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയം ജനങ്ങളുടെ അവകാശമാണെന്നും 100 ദിനപദ്ധതിയിലൂടെ 10,000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. റവന്യൂ സേവനങ്ങൾ വേഗത്തിലാക്കാൻ കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കുമെന്നും സമ്പൂർണ ഡിജിറ്റൈസേഷൻ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.
വി.കെ. ഫൈസൽ ബാബു എം.എൽ.എ. അധ്യക്ഷനായ ചടങ്ങിൽ ജില്ലയിൽ 1350 പട്ടയങ്ങൾ വിതരണം ചെയ്തു. എം.പി.മാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, ജനപ്രതിനിധികൾ, കളക്ടർ എം.എസ്. മാധവിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. അമ്പത് വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിച്ച കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശി മാത്യു കുറവക്കരയുടെയും ഭാര്യ മറിയാമ്മയുടെയും സന്തോഷവും മേളയ്ക്ക് മാറ്റുകൂട്ടി. 1976-ൽ ആദ്യമായി അപേക്ഷ നൽകിയ മാത്യു 27 തവണ ഹിയറിങ്ങിന് ഹാജരായ ശേഷമാണ് ഇപ്പോൾ പട്ടയം കൈപ്പറ്റിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































