കേറ്റിൽ അണ്ടർപാസ് സമരം 50 ദിവസം പിന്നിട്ടു
മിണ്ടാപ്രാണികൾക്കും വേണം ഒരു വഴിയെന്ന് ജനകീയ സമരസമിതി
മാഹി: ദേശീയപാതയിൽ ബ്ലോക്ക് ഓഫീസിന് സമീപം കേറ്റിൽ അണ്ടർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പന്തൽ കെട്ടി നടത്തിവരുന്ന സമരം 50 ദിവസം പിന്നിട്ടു. സമരത്തിന്റെ അമ്പതാം ദിനത്തിൽ കറുത്ത മാസ്ക് ധരിച്ച് സമരപ്പന്തലിന് ചുറ്റും പ്രവർത്തകർ മനുഷ്യ മതിൽ തീർത്തു.
അണ്ടർപാസ് ഇല്ലാത്തതിനാൽ ദേശീയപാത മുറിച്ചുകടക്കേണ്ടി വരുന്ന മിണ്ടാപ്രാണികൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്കും പ്രദേശവാസികൾക്കും സുരക്ഷിതമായ യാത്രാമാർഗം ഒരുക്കണമെന്ന ആവശ്യമാണ് സമരസമിതി ഉന്നയിക്കുന്നത്.
അമ്പതാം ദിന സമരം ബി.ജെ.പി എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ബീനിഷ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ അനിൽകുമാർ വി.പി അധ്യക്ഷത വഹിച്ചു. കൺവീനർ വി.കെ. അനിൽകുമാർ, ജനപ്രതിനിധികളായ ശ്രീകല വി.എൻ.പി., കവിത അനിൽകുമാർ, ടി.ടി. രജനി, സജീവൻ വാണിയംകുളം എന്നിവർ സംസാരിച്ചു.
സാമൂഹിക-രാഷ്ട്രീയ-സംഘടനാ പ്രതിനിധികളായ പി. ബാബുരാജ്, എ.ടി. മഹേഷ്, റീന രയരോത്ത്, പ്രദീപ് ചോമ്പാല, വി.പി. പ്രകാശൻ, കെ.പി. ഗോവിന്ദൻ, കെ.പി. വിജയൻ, ഒ. ബാലൻ, ടി.ടി. പത്മനാഭൻ, സുജിത്ത് സി.കെ., അജയ് മാളിയേക്കൽ എന്നിവരും പങ്കെടുത്തു.
പടം: ചോമ്പാൽ കേറ്റിൽ അണ്ടർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന അമ്പതാം ദിന സമരം ബി.ജെ.പി എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ബീനിഷ് ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































