വയനാട്: അളവിൽ കൂടുതൽ മദ്യം കൈവശം വച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനുമായി തെളിവെടുപ്പ്. വയനാട് വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട്ടിൽ ആന്റോയെ എത്തിച്ചാണ് തെളിവെടുപ്പ്. വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് കോടതിയിൽ വലിയ വാദങ്ങൾ നടന്നിരുന്നു.
നിലവിൽ എക്‌സൈസ് കസ്റ്റഡിയിലാണ് ആന്റോ അഗസ്റ്റിൻ. നാളെ ഉച്ചയ്ക്ക് 12 വരെയാണ് സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. വാഴ വറ്റയിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത മദ്യം ഏതു മാർഗ്ഗമാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്ന് എക്‌സൈ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമ്മിച്ചു എന്നും കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. മദ്യത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്‌സൈസ് ആവശ്യം സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.നാല് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് എക്‌സൈസ് നൽകിയിരുന്നതെങ്കിലും തെളിവെടുപ്പിനുമാി 24 മണിക്കൂർ കോടതി അനുവദിക്കുകയായിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം നാളെ ഉച്ചക്ക് 12 ഓടെ ആന്റോ അഗസ്റ്റിനെ മാനന്തവാടി ജയിലിൽ ഹാജരാക്കും. ചൊവ്വാഴ്ച ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































