കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന സ്വദേശികളായ റിനുമോൻ, സുരേഷ്, ബാബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി കുഞ്ഞുമോനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഉത്രാട ദിനത്തിൽ രാത്രി പാതയോരത്ത് അവശനിലയിൽ കണ്ടെത്തിയ കുഞ്ഞുമോന്റെ മരണത്തിൽ ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ, പ്രതികൾ ചേർന്ന് കുഞ്ഞുമോനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രതികൾ കുഞ്ഞുമോനെ പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡിലെത്തിക്കുന്നത് കണ്ടെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് കേസിൽ നിർണായക വഴിത്തിരിവായതെന്ന് ഇടുക്കി എസ്.പി. ഡോ. എ. നസിം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































