പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആരോപണം. വോട്ട് ചെയ്യാനെത്തിയ വിദ്യാർഥികളെ അധ്യാപിക ഇടപെട്ട് സ്വാധീനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. സംഭവത്തിൽ ഫലപ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. രംഗത്തെത്തി. എസ്.എഫ്.ഐ. ഭാരവാഹികൾ സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.
എസ്.എഫ്.ഐ.ക്ക് വോട്ട് ചെയ്യാനിരുന്ന വിദ്യാർഥിയെ മറ്റ് സംഘടനകൾക്ക് വോട്ട് ചെയ്യാൻ അധ്യാപിക നിർബന്ധിച്ചെന്നാണ് പരാതി. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാർഥികൾ പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന ആവശ്യവുമായി ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് എസ്.എഫ്.ഐ.
പ്രവൃത്തിദിനമായ ചൊവ്വാഴ്ച മുതൽ സമരം ആരംഭിക്കുമെന്നും അന്നേ ദിവസം ബഹുജന മാർച്ച് നടത്തുമെന്നും എസ്.എഫ്.ഐ. അറിയിച്ചു. നിലവിൽ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അട്ടിമറി നടന്നതിനാൽ റീ-പോളിങ് നടത്തണമെന്ന് എസ്.എഫ്.ഐ. ആവശ്യപ്പെടുമ്പോൾ, ഫലം ഉടൻ ഔദ്യോഗികമായി നോട്ടീസ് ബോർഡിൽ പതിക്കണമെന്നാണ് വലതുപക്ഷ വിദ്യാർഥി സംഘടനകളുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































