കൊച്ചി: പി.എസ്.സി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അംഗങ്ങളെ നേരിട്ട് ചോദ്യംചെയ്യുന്നതിനായി പ്രത്യക്ഷ അന്വേഷണസംഘം (എസ്.ഐ.ടി.) വീണ്ടും നോട്ടീസ് നൽകും. പി.എസ്.സി. അംഗങ്ങൾക്ക് ചോദ്യംചെയ്യലിൽനിന്ന് ഒഴിവാകാൻ പ്രത്യേക നിയമപരിരക്ഷയില്ലെന്ന നിയമോപദേശത്തിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. മുൻപ് നോട്ടീസ് നൽകിയ നാലുപേർക്ക് വീണ്ടും നൽകുന്ന നോട്ടീസ് നിരസിച്ചാൽ അറസ്റ്റ് വാറന്റിനായി കോടതിയെ സമീപിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. എന്നാൽ, മുതിർന്ന അംഗങ്ങൾക്ക് അവരുടെ അതാത് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഓഫീസുകളിൽ ഹാജരാകാനും സൗകര്യമൊരുക്കും.
അതേസമയം, ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന നിർദേശത്തിനെതിരെ പി.എസ്.സി. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിലെ ആദ്യ നോട്ടീസ് റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ അന്വേഷണസംഘം പി.എസ്.സി. ആസ്ഥാനത്ത് ചെന്ന് ചോദ്യം ചെയ്യേണ്ടതില്ലെന്നും, അംഗങ്ങൾ ക്രൈംബ്രാഞ്ച് നിർദേശിക്കുന്ന സ്ഥലത്ത് എത്തണമെന്നുമാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പി.എസ്.സി.ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം 15 മുതൽ മൊഴിയെടുക്കാൻ എസ്.പി. സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും അംഗങ്ങൾ ഹാജരായിരുന്നില്ല. അന്വേഷണസംഘം പി.എസ്.സി. ആസ്ഥാനത്തെത്തി ചോദ്യംചെയ്യണമെന്ന ആവശ്യമാണ് അംഗങ്ങൾ മുന്നോട്ടുവെച്ചത്. അംഗങ്ങളുടെ മൊഴിയെടുത്ത ശേഷം പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































