പന്തീരാങ്കാവ്: വയോധികയുടെ സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി ഇബ്രാഹിം ഖലീൽ (44), മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദ് (23) എന്നിവരെയാണ് ഫറോക്ക് എ.സി.പി. എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പന്തീരാങ്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. ഓഗസ്റ്റ് 30-നാണ് കൊടൽ നടക്കാവ് സ്വദേശിനി എളാലത്ത് വിലാസിനി(72)യുടെ രണ്ടര പവന്റെ മാല ഇരുവരും ചേർന്ന് കവർന്നത്. മോഷണശ്രമത്തിനിടെ റോഡിൽ വീണ് വിലാസിനിക്ക് പരിക്കേറ്റിരുന്നു.
'ചായക്കട' എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പ്രതികൾ ആസൂത്രിതമായാണ് മോഷണം നടത്തിയത്. ആരാധനാലയങ്ങളിൽ പോയി മടങ്ങുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കറങ്ങിനടന്ന ഇരുവരും ആളൊഴിഞ്ഞ റോഡിൽവെച്ചാണ് വിലാസിനിയെ ആക്രമിച്ചത്. ഇബ്രാഹിം ഖലീലിന്റെ പേരിൽ സമാനമായ 11 കേസുകൾ നിലവിലുണ്ട്. സംഭവസ്ഥലത്തും ഇരയുടെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. നല്ലളം ഇൻസ്‌പെക്ടർ ആർ.സി. ബിജു, സബ് ഇൻസ്‌പെക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































