സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു: ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു: ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു: ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി.
Share  
എഴുത്ത്

News desk

2026 Sep 18, 01:07 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിൽ ഇന്നും രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപയോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്; 99.87 ദശലക്ഷം യൂണിറ്റ്. രാത്രികാല ആവശ്യകത 5305 മെഗാവാട്ടിലെത്തിയപ്പോൾ 900 മെഗാവാട്ടിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിയന്ത്രണം പരമാവധി ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.


​അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും ഉപഭോഗം കുറഞ്ഞതും പവർ ഗ്രിഡ് വഴിയും പവർ എക്സ്ചേഞ്ച് വഴിയും മതിയായ വൈദ്യുതി ലഭ്യമായതുമാണ് ഇന്നലെ നിയന്ത്രണം ഒഴിവാക്കാൻ സഹായമായത്. കഴിഞ്ഞ 17 ദിവസത്തിനിടെ രാത്രികാല വൈദ്യുതി നിയന്ത്രണം ഇല്ലാതിരുന്ന രണ്ടാം ദിനമായിരുന്നു ഇന്നലെ. 700 മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നിട്ടും പ്രതിസന്ധിയില്ലാതെ ഇന്നലത്തെ ദിവസം മറികടക്കാൻ കെ.എസ്.ഇ.ബി.ക്ക് സാധിച്ചു.


​അതിനിടെ, വേനൽക്കാല രാത്രികളിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (SECI) കെ.എസ്.ഇ.ബി. ദീർഘകാല കരാറിൽ ഒപ്പുവെച്ചു. 25 വർഷത്തേക്കുള്ള ഈ കരാർ പ്രകാരം 2028 മാർച്ച് മുതൽ യൂണിറ്റിന് ആറ് രൂപ നിരക്കിൽ രാത്രികാലങ്ങളിൽ 300 മെഗാവാട്ട് വൈദ്യുതി അധികമായി ലഭ്യമാകും.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU