പേരാമ്പ്ര: നിരോധിത ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടക്കാരനെ പേരാമ്പ്ര പോലീസ് പിടികൂടി. പൈതോത്ത് കിഴക്കേ പുത്തൂചാലിൽ നവാസ് (28) ആണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നവാസിന്റെ കൈവശത്തുനിന്ന് 210 പാക്കറ്റ് ഹാൻസ്, 57 പാക്കറ്റ് കൂൾ ലിപ്, 5,360 രൂപ എന്നിവ പിടികൂടിയത്. ലഹരി വസ്തുക്കൾ കൊണ്ടുപോകാൻ ഉപയോഗിച്ച KL 77 A 7089 നമ്പർ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
പേരാമ്പ്ര മേഖലയിൽ നിരോധിത ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടം നടത്തിവന്നയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കുറെക്കാലമായി ഇയാൾ ലഹരി വിൽപ്പന നടത്തിവരികയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഇനിയുള്ള ദിവസങ്ങളിൽ ലഹരി വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സി.ഐ പറഞ്ഞു. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് അവരുടെ ജീവിതം തകർക്കുന്ന രീതിയിൽ ലഹരി വിൽപ്പന നടത്തുന്നവരെ സമൂഹത്തിൽനിന്ന് തുടച്ചുനീക്കുന്നതിനുള്ള നടപടികൾ പോലീസ് ശക്തമാക്കും.
ലഹരി വിൽപ്പനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ രഹസ്യമായി പോലീസിനെ അറിയിക്കണമെന്നും സി.ഐ ആവശ്യപ്പെട്ടു. ഇത്തരം വിൽപ്പനക്കാരെക്കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇനിയങ്ങോട്ട് പരിശോധനയും നിയമനടപടികളും കൂടുതൽ കർശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സബ് ഇൻസ്പെക്ടർ ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു നടപടി. എസ്.പി. സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സി.എം. സുനിൽകുമാർ, വി.സി. ബിനീഷ്, സി.പി.ഒ ലിധിൻ, ഡി.വൈ.എസ്.പി സ്ക്വാഡ് അംഗങ്ങളായ എസ്.സി.പി.ഒ ഷാഫി, റഫീക്ക്, ജയേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































