തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മുൻകൂട്ടി അറിയിച്ചിരുന്ന രാത്രി 12.45 വരെയുള്ള സമയത്തും നിയന്ത്രണം ഉണ്ടാകില്ല. അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് കേരളത്തിന് ആശ്വാസമായത്. ഇത് നാഷണൽ പവർ ഗ്രിഡ് വഴി കേരളത്തിലേക്കുള്ള വൈദ്യുതി ലഭ്യത വർധിപ്പിച്ചു. കൂടാതെ, പവർ എക്സ്ചേഞ്ച് വഴിയും ആവശ്യത്തിന് വൈദ്യുതി ലഭ്യമായി.
സംസ്ഥാനത്ത് 700 മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നെങ്കിലും പ്രതിസന്ധി കൂടാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചു. കഴിഞ്ഞ 17 ദിവസത്തിനിടെ രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാകുന്ന രണ്ടാം ദിനമാണിന്ന്. ഇന്ന് വൈകീട്ട് 6.15 മുതൽ അർദ്ധരാത്രി 12.45 വരെയുള്ള സമയത്തിനിടയിൽ നിയന്ത്രണമുണ്ടാകുമെന്നായിരുന്നു കെ.എസ്.ഇ.ബി. നേരത്തെ അറിയിച്ചിരുന്നത്.
അതിനിടെ, വേനൽക്കാല രാത്രികളിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (SECI) കെ.എസ്.ഇ.ബി. ദീർഘകാല കരാറിൽ ഒപ്പുവെച്ചു. 25 വർഷത്തേക്കുള്ള ഈ കരാർ പ്രകാരം 2028 മാർച്ച് മുതൽ യൂണിറ്റിന് ആറ് രൂപ നിരക്കിൽ രാത്രികാലങ്ങളിൽ 300 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































