ലഹരിക്കേസ്: മലയാളി ഡി.ജെ.യും വിദേശികളുമടക്കം ഏഴുപേർ അറസ്റ്റിൽ

ലഹരിക്കേസ്: മലയാളി ഡി.ജെ.യും വിദേശികളുമടക്കം ഏഴുപേർ അറസ്റ്റിൽ
ലഹരിക്കേസ്: മലയാളി ഡി.ജെ.യും വിദേശികളുമടക്കം ഏഴുപേർ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Sep 18, 07:22 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ലഹരിമരുന്നെത്തിക്കുന്ന സംഘത്തിലെ മലയാളി ഡി.ജെ.യും വിദേശികളുമടക്കം ഏഴുപേരെ എൻ.സി.ബി. (നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ) അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ഡി.ജെ. സിദ്ധാർഥ് ദാമോർ, കോഴിക്കോട് ബേപ്പൂർ നോർത്ത് സ്വദേശി ഹംദാൻ അഹമ്മദ്, അരക്കിണർ സ്വദേശി പി. അഫ്ലാഹ്, പഞ്ചാബ് കപൂർത്തല സ്വദേശി ഗുർപ്രീത് സിങ്, തമിഴ്‌നാട് സ്വദേശി അരുൺ രാജ്കുമാർ, നൈജീരിയൻ സ്വദേശിനി സോണിയ എന്ന ചിസോബ ഹെലൻ ആന്തണി, സിംബാബ്‌വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെ എന്നിവരാണ് പിടിയിലായത്.


​ഈ മാസം പത്തിന് 8.12 ഗ്രാം കൊക്കെയ്നുമായി ഗുർപ്രീത് സിങ്, ഹംദാൻ അഹമ്മദ്, പി. അഫ്‌ലാഹ് എന്നിവരെ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽനിന്നാണ് എൻ.സി.ബി. പിടികൂടിയത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഊട്ടിയിൽ റിസോർട്ട് ഉടമയും ഡി.ജെ. പാർട്ടികളുടെ സംഘാടകനുമായ സിദ്ധാർഥ് ദാമോറിനെ കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്തു. തുടർന്ന് ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയും ബെംഗളൂരുവിൽ ഐ.ടി. ജീവനക്കാരനുമായ അരുൺ രാജ്കുമാറിനെയും, വിദേശികളായ ചിസോബ ഹെലൻ ആന്തണി, മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെ എന്നിവരെയും വരുംദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് പിടികൂടുകയായിരുന്നു. പ്രതികളിൽനിന്ന് കൂടുതൽ കൊക്കെയ്ൻ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.


​മെഡിക്കൽ വിസയിലെത്തിയ നൈജീരിയൻ സ്വദേശിനിയും സ്റ്റുഡന്റ് വിസയിലെത്തിയ സിംബാബ്‌വെ സ്വദേശിയും ഉൾപ്പെടെയുള്ള വിദേശികളിൽനിന്ന് ലഹരിമരുന്ന് വാങ്ങി ഏജന്റുമാർക്കും ഉപഭോക്താക്കൾക്കും എത്തിച്ചുനൽകിയിരുന്നത് അരുൺ രാജ്കുമാറാണെന്ന് എൻ.സി.ബി. വ്യക്തമാക്കി. അറസ്റ്റിലായ സിദ്ധാർഥ് ദാമോർ, ഹംദാൻ അഹമ്മദ്, പി. അഫ്ലാഹ് എന്നിവർ മുൻപ് യു.എ.ഇ.യിൽ ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടവരാണ്. ഇവിടെയെത്തിയ ശേഷം ഇവർ ലഹരിസംഘത്തിലെ മറ്റുള്ളവരുമായി ബന്ധം പുതുക്കി തട്ടിപ്പ് തുടരുകയായിരുന്നു.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU