തിരുവനന്തപുരം: സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (SECI) ദീർഘകാല വൈദ്യുതി കരാറിൽ ഒപ്പിട്ട് കെ.എസ്.ഇ.ബി. പുതിയ കരാർ പ്രകാരം രാത്രികാലങ്ങളിൽ സംസ്ഥാനത്തിന് 300 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കും. യൂണിറ്റിന് ആറ് രൂപ നിരക്കിൽ 25 വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. 2028 മാർച്ച് മുതലായിരിക്കും ഈ കരാർ പ്രകാരമുള്ള വൈദ്യുതി വിതരണം ആരംഭിക്കുക. വേനൽക്കാല രാത്രികളിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഈ നീക്കം സഹായിക്കുമെന്നാണ് വൈദ്യുതി ബോർഡിന്റെ പ്രതീക്ഷ.
അതേസമയം, മുൻപ് റദ്ദാക്കിയ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാത്തത് മൂലം സംസ്ഥാനത്തിന് ഇതുവരെ 12,570 കോടി രൂപയുടെ ഭീമമായ നഷ്ടമുണ്ടായതായി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കൗൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് അടിയന്തര വാദത്തിനുള്ള അപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































