വടകര: വടകരയിലെ ബസ് സ്റ്റാൻഡ് മാറ്റത്തിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ബസ് തൊഴിലാളികൾ നടത്തിவந்த സ്വകാര്യബസ് പണിമുടക്ക് നാലാംദിവസം ഉച്ചയോടെ പിൻവലിച്ചു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കളക്ടറേറ്റിൽ നടന്ന യോഗത്തിലെ തീരുമാനപ്രകാരം ഒക്ടോബർ 10 വരെ ലിങ്ക് റോഡിൽ നിന്നുതന്നെ സർവീസ് തുടരും. വടകര-കൊയിലാണ്ടി, വടകര-പയ്യോളി-പേരാമ്പ്ര, കോട്ടക്കൽ, കൊളാവിപ്പാലം തുടങ്ങിയ റൂട്ടുകളിലെ ബസുകളാണ് പണിമുടക്കിൽ പങ്കെടുത്തത്.
വടകരയിലെ ഗതാഗതപ്രശ്നങ്ങൾ പഠിക്കാൻ നാഷണൽ ട്രാൻസ്പോട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വടകര ഡിവൈ.എസ്.പി. കൺവീനറായ ഈ കമ്മിറ്റി ഒക്ടോബറിൽ സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ചശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. പഴയ സ്റ്റാൻഡിലേക്ക് മാറുമ്പോൾ ബസുകൾ നിർത്തിയിടാനുള്ള സ്ഥലപരിമിതി ഉൾപ്പെടെയുള്ള പ്രയാസങ്ങൾ തൊഴിലാളികൾ യോഗത്തിൽ ഉന്നയിച്ചു. കളക്ടർ എം.എസ്. മാധവിക്കുട്ടി, എസ്.പി. മെറിൻ ജോസഫ്, ട്രേഡ് യൂണിയൻ ഭാരവാഹികൾ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയുള്ള മിന്നൽപണിമുടക്കുകൾ അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രതിഷേധങ്ങൾ ആവർത്തിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ഇത് വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്ന സാഹചര്യത്തിലാണ് ഈ കർശന നിലപാട്. കൂടാതെ, ഒക്ടോബർ 10-ഓടെ വടകരയിലെ സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കാൻ ദേശീയപാത നിർമാണക്കമ്പനിക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































