വൈദ്യുതി പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി.

വൈദ്യുതി പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി.
വൈദ്യുതി പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി.
Share  
എഴുത്ത്

News desk

2026 Sep 17, 05:16 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം 6:15 മുതൽ അർദ്ധരാത്രി 12:45 വരെയുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമാണ് നിയന്ത്രണത്തിന് കാരണം. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില വർധിച്ചതും കാരണം സംസ്ഥാനത്ത് ഉപഭോഗം ഉയർന്ന നിലയിലാണ്. മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് 1200 മെഗാവാട്ടിന്റെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് 700 മുതൽ 900 മെഗാവാട്ടിന്റെ വരെ ലഭ്യതക്കുറവുണ്ടാകാൻ സാധ്യതയുണ്ട്.


​ദേശീയതലത്തിൽ വൈദ്യുതി ആവശ്യകത ഉയർന്നതും കാറ്റാടി നിലയങ്ങളിൽ നിന്നുള്ള ഉൽപ്പാദനം കുറഞ്ഞതും പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയെ ബാധിച്ചിട്ടുണ്ട്. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ലഭ്യതക്കുറവും മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് വ്യവസ്ഥയിൽ ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധി ഇരട്ടിയാക്കി. പ്രതിസന്ധി മറികടക്കാൻ വൈകുന്നേരം 6 മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിൽ അനാവശ്യ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി. പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
n
ne
NIS
ayur
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU