തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടതോടെ, അഴിമതിക്കേസിൽ ശിക്ഷ നേരിടുന്ന സംസ്ഥാനത്തെ ആദ്യ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന നാണക്കേടോടെ ടോമിൻ തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. നാല് വർഷം കഠിന തടവും 30.8 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്. സംസ്ഥാന പോലീസിലെ ഉന്നത പദവി വഹിച്ച വ്യക്തിയായതിനാൽ ശിക്ഷാ ഇളവിന് അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ വർഗീസ് വധക്കേസിൽ ഐ.ജി. ലക്ഷ്മണ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് അഴിമതിക്കേസായിരുന്നില്ല.
19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിധി. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ വരുമാനത്തേക്കാൾ 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദിച്ചെന്ന കേസിൽ 2007-ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് 2013-ൽ എ.ഡി.ജി.പി. ആയിരിക്കെ കുറ്റപത്രം സമർപ്പിച്ചു. സ്വത്തിന്റെ വരവ് തെളിയിക്കാൻ തച്ചങ്കരിക്ക് സാധിച്ചില്ലെങ്കിലും ചെലവുകൾ തെളിയിക്കാൻ വിജിലൻസിന് കഴിഞ്ഞു. വിധിക്കു മുന്നോടിയായി ശാരീരിക ബുദ്ധിമുട്ടുകളും നെഞ്ചുവേദനയും തച്ചങ്കരി ചൂണ്ടിക്കാട്ടിയെങ്കിലും പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കപ്പെടുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































