തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഇന്നലെ രാത്രിയിലും നിയന്ത്രണം കടുത്തു. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോർഡ് തുടരുകയാണ്. ഇന്ന് മുംബൈ ന്യൂക്ലിയർ പവർ കോർപ്പറേഷൻ മേധാവിയുമായി കെഎസ്ഇബി ചെയർമാൻ ചർച്ച നടത്തും. പ്രതിസന്ധിക്ക് അയവില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. വൈദ്യുതി ക്ഷാമം രാജ്യവ്യാപകമാണ്. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫ്യൂസ് ഊരുന്നത് സാമൂഹ്യ വിരുദ്ധർ മനപ്പൂർവ്വം ചെയ്യുന്നതാണെന്നും അതിനെതിരെ കർഷന നടപടിയെടുക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
വൈദ്യുതി ഉപയോഗം കൂടി
സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി. 95. 81 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗിച്ചത്. എന്നാൽ, ജലവൈദ്യുതി ഉത്പാദനം കഴിഞ്ഞ ദിവസത്തേക്കാൾ കൂട്ടി. 24.46 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ജലവൈദ്യുതി ഉത്പാദനം. സംസ്ഥാനത്തെ അണക്കെട്ടുകളിലെ വെള്ളം കുറയുകയാണ്. 62 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടുകളിലുള്ളത്. നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ പകുതി പോലുമില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































