തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന മൃഗശാല അവിടെനിന്ന് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മൃഗശാല നിലവിലുള്ള സാഹചര്യത്തിൽ തുടരുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നും, നെയ്യാർ ഡാം പോലെയുള്ള പ്രകൃതിദത്തമായ കാടിനോട് ചേർന്ന പ്രദേശത്തേക്ക് അത് മാറ്റുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. മൃഗശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'റി-ഇമാജിനിങ് കേരള' പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള വിവിധ മന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു. യൂറോപ്പിലെ മാതൃകയിൽ കെയർ ഗിവിങ് കോഴ്സുകൾ കേരളത്തിൽ ആരംഭിക്കുമെന്നും കുട്ടികൾക്ക് ഇൻ്റേൺഷിപ്പ് സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പുതിയ കാലത്തിനനുയോജ്യമായ പദ്ധതികൾ വരണമെന്നും നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ 'സരൾ കേരളം' പോലെയുള്ള വിപ്ലവകരമായ പദ്ധതികൾക്ക് സാധിക്കുമെന്നും പരമാവധി കേന്ദ്ര പദ്ധതികൾ നടപ്പാക്കി മികവുറ്റ ഭരണം കാഴ്ചവെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































