കോഴിക്കോട്: മുതിർന്ന സ്ത്രീകളുടെ സംരക്ഷണം സ്ത്രീസമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്വത്ത് വിഹിതം ലഭിച്ചശേഷം മുതിർന്ന സ്ത്രീകളെ കുടുംബത്തിൽ നിന്ന് പുറന്തള്ളുന്ന പ്രവണത വർധിക്കുകയാണെന്നും സാമ്പത്തിക ഭദ്രതയുള്ളവർക്ക് പോലും വാർദ്ധക്യത്തിൽ അർഹമായ കരുതലോ സാമൂഹ്യപരിരക്ഷയോ ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങളും ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സുരക്ഷാ ഭീഷണിയും വർധിച്ചുവരികയാണ്. ലഹരി ഉപയോഗവും കുടുംബവഴക്കുകളും കാരണം വീടുകളിൽ സ്ത്രീകൾക്ക് സുരക്ഷ ഇല്ലാതാകുന്നു. ഗാർഹിക പീഡന നിയമവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ നിയമപാലകർ പലപ്പോഴും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും അവർ വിമർശിച്ചു. സിറ്റിങ്ങിൽ പരിഗണിച്ച 50 പരാതികളിൽ ആറെണ്ണം തീർപ്പാക്കി. ഒന്നിൽ നിയമസഹായം ഉറപ്പാക്കുകയും ആറു പരാതികളിൽ പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. കമ്മീഷൻ അംഗം പി. കുഞ്ഞായിഷ, അഡ്വ. എ. ജമിനി എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































