കോഴിക്കോട്: വിവിധ കോടതികളിലും ട്രൈബ്യൂണലുകളിലും വനം-റവന്യൂ വകുപ്പുകൾ പരസ്പരവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നത് സർക്കാരിന് തിരിച്ചടിയാകുന്ന സാഹചര്യത്തിൽ പരിഹാരമായി സംയുക്ത സമിതി രൂപവത്കരിച്ചു. ലാൻഡ് റവന്യൂ കമ്മീഷണർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്മെന്റ്) എന്നിവരടങ്ങുന്നതാണ് സമിതി. ഇരു വകുപ്പുകളും കക്ഷികളാകുന്ന കേസുകളിൽ കോടതികളിൽ സമർപ്പിക്കുന്ന വാദഗതികളും സത്യവാങ്മൂലങ്ങളും പരസ്പരവിരുദ്ധമല്ലെന്ന് ഉറപ്പുവരുത്തുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
തർക്കവിഷയങ്ങൾ മുൻകൂട്ടി ചർച്ച ചെയ്ത് നിയമനടപടികൾക്കായി സർക്കാരിനും ഉദ്യോഗസ്ഥർക്കും കൃത്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.
ഓഗസ്റ്റിൽ വനം-റവന്യൂ മന്ത്രിമാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഒരേ വിഷയത്തിൽ വകുപ്പുകൾ വെവ്വേറെ നിലപാടുകൾ എടുക്കുന്നത് ഭരണസംവിധാനത്തിന്റെ ഏകോപനമില്ലായ്മയായി വ്യാഖ്യാനിക്കപ്പെടുകയും, സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുകയും എതിർകക്ഷികൾക്ക് ആയുധമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. വകുപ്പുകൾ തമ്മിലുള്ള ഭിന്നത കാരണം പ്രതികൂല വിധികളുണ്ടാകുന്നതും സർക്കാരിന് വലിയ തുക പിഴയോ നഷ്ടപരിഹാരമോ നൽകേണ്ടി വരുന്നതും ഒഴിവാക്കാൻ പുതിയ സമിതിയുടെ ഇടപെടൽ സഹായിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































