കൊടിയത്തൂർ: സ്ഥലം സംബന്ധിച്ച തർക്കത്തെ തുടർന്ന് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിന്റെ നവീകരണപ്രവൃത്തികൾ മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. സ്റ്റേഡിയത്തിന് സമീപത്തെ ഭൂമിയുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചതോടെയാണ് നിർമ്മാണം നിർത്തിവെക്കേണ്ടി വന്നത്. 'പഞ്ചായത്തിൽ ഒരു സ്റ്റേഡിയം' പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ എം.എൽ.എ. ലിന്റോ ജോസഫിന്റെ ഫണ്ടും സ്പോർട്സ് കൗൺസിൽ ഫണ്ടും ചേർത്താണ് പദ്ധതി തയ്യാറാക്കിയത്. ഫുട്ബോൾ-വോളിബോൾ കോർട്ടുകൾ, ഫ്ലഡ് ലൈറ്റ്, സ്റ്റേജ്, ഫെൻസിങ് തുടങ്ങിയ സൗകര്യങ്ങളോടെ ഒരു കോടി രൂപ ചെലവിലാണ് സ്റ്റേഡിയം ആധുനികരീതിയിൽ നവീകരിക്കാൻ ലക്ഷ്യമിട്ടിരുന്നത്.
നാട്ടുകാരുടെയും ചെറുവാടി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെയും കായിക പരിശീലനങ്ങൾക്കും സ്കൂൾ കായികമേളകൾക്കും സാംസ്കാരിക പരിപാടികൾക്കും പ്രധാന ആശ്രയമായ സ്റ്റേഡിയമാണിത്. തർക്കപരിഹാര ശ്രമങ്ങൾ പരാജയപ്പെട്ട് കേസ് കോടതിയിലെത്തിയതോടെ വരാനിരിക്കുന്ന കായിക സീസണുകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. തർക്കങ്ങൾ എത്രയും വേഗം പരിഹരിച്ച് നവീകരണപ്രവൃത്തികൾ പുനരാരംഭിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































