കുറ്റ്യാടി: കുറ്റ്യാടി മേഖലയിലെ മരുതോങ്കര, കായക്കൊടി, കാവിലുംപാറ, വേളം, ചങ്ങരോത്ത് തുടങ്ങിയ പ്രദേശങ്ങളിൽ വാഴയില തിന്നുനശിപ്പിക്കുന്ന കമ്പിളിപ്പുഴുക്കളുടെ (ഹെയറി കേറ്റർപില്ലർ) വ്യാപനം കർഷകരെ വലിയ ആശങ്കയിലാഴ്ത്തുന്നു. വാഴയുടെ കൂമ്പിലകളിലും വിടർന്ന ഇലകളിലും കൂട്ടമായി കാണപ്പെടുന്ന ഇളം പച്ചകലർന്ന കറുത്ത പുഴുക്കളാണ് ഇലകൾ കാർന്നുതിന്നുന്നത്. ആക്രമണം രൂക്ഷമായ തോട്ടങ്ങളിൽ ഭൂരിഭാഗം ഇലകളും നശിച്ച മട്ടാണ്. ഇത് വാഴയുടെ വളർച്ച മുരടിക്കാനും കുലകളുടെ വലുപ്പം കുറയാനും ഇടയാക്കുമെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. വലിയ തുക മുടക്കി കൃഷിചെയ്ത വാഴകൾ കുലയ്ക്കാൻ പ്രായമായ സമയത്തുണ്ടായ ഈ പുഴുശല്യത്തിനെതിരെ കൃഷിവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് വാഴക്കർഷകനായ ബാവ ചന്ദ്രൻ ആവശ്യപ്പെട്ടു.
അന്തരീക്ഷത്തിലെ ഈർപ്പവും കാടുപിടിച്ച തോട്ടങ്ങളുമാണ് ഇത്തരം പുഴുക്കൾ പെരുകാൻ പ്രധാന കാരണമെന്ന് വേളം കൃഷി ഓഫീസർ കെ. അനുഷ വ്യക്തമാക്കി.
ഒരു പുഴു ഒരു രാത്രി കൊണ്ട് ഇലയുടെ 70 ശതമാനത്തോളം തിന്നുതീർക്കാൻ ശേഷിയുള്ളതാണ്. രാസകീടനാശിനികൾക്ക് പകരം ജൈവ കീടനാശിനികൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം. പ്രതിരോധത്തിനായി ഒരു ലിറ്റർ വെള്ളത്തിൽ 5 മില്ലി വേപ്പെണ്ണയും 5 മില്ലി വെളുത്തുള്ളി മിശ്രിതവും ചേർത്ത്, അല്പം സോപ്പ് ലായനിയും കലർത്തി ഇലകളിൽ തളിക്കണമെന്ന് കൃഷി ഓഫീസർ നിർദേശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































