തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഹ്രസ്വ-ദീർഘകാല പദ്ധതികൾ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എട്ട് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പവർ കട്ട് കുറച്ചുകൊണ്ട് വരികയാണ്. ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായ കൺട്രോളിൽ എത്താനാകും. പുതിയ വൈദ്യുതി നയത്തെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ അടുത്ത മൺസൂൺ വരെയുള്ള സമയത്തെ പ്രതിസന്ധി പരിഹരിക്കാൻ മറ്റൊരു പ്ലാൻ കൂടി ഉണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദീർഘകാല പർച്ചേസ് കരാർ റദ്ദാക്കിയ നിലയിലാണെന്നും ദീർഘകാല കരാറുണ്ടാക്കാനുള്ള നീക്കത്തിലാണ് ഈ സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങുന്നതിനായി വിവിധ സംസ്ഥാനങ്ങളോടും ന്യൂക്ലിയർ പവർ കോർപറേഷനോടും സംസാരിച്ചിരുന്നു. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനം എടുത്തിരുന്നില്ല. ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്ന കാര്യം ചർച്ച ചെയ്യാനായി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം ഡൽഹിക്ക് പോകുമെന്നും സർക്കാർ വ്യക്തമാക്കി.
മഴയുടെ ലഭ്യതക്കുറവ് മാത്രമല്ല വൈദ്യുതി ഉപഭോഗം കൂടുന്നതും വൈദ്യുതി സംഭരിക്കാൻ മാർഗങ്ങളില്ലാത്തതും ഉത്പ്പാദനത്തിലെ പരിമിതികളും പ്രതിസന്ധിയുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. അതിനാണ് ദീർഘകാല പ്ലാൻ ഉണ്ടാകേണ്ടിയിരുന്നത്. ഇത് താൻ രാഷ്ട്രീയമായി പറയുന്നതല്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പ്രതിസന്ധിയുണ്ട്. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വൻ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നു. ഊർജമേഖലയിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































