കൊച്ചി: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകളുമായി ബന്ധപ്പെട്ട ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സ്റ്റാൻഡിങ് കൗൺസൽ മർസൂഖ് ബാഫഖി തങ്ങൾ വഴിയാണ് സംസ്ഥാനം അപേക്ഷ സമർപ്പിച്ചത്. കരാർ റദ്ദാക്കിയതിനെ തുടർന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാത്തത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ടെന്നും, ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും അപേക്ഷയിൽ വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
2014-ലാണ് 25 വർഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി കേരളം കരാറിലേർപ്പെട്ടത്. എന്നാൽ നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇത് റദ്ദാക്കി. പിന്നീട് സർക്കാറിന്റെ നിർദേശപ്രകാരം കമ്മീഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും, വിതരണ കമ്പനികൾ ഇതിനെതിരെ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടി. ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ മാസങ്ങളായി തുടർനടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































