കരാറുകാർ ഒഴിവാകുന്നു: രണ്ട് പി.എം.ജി.എസ്.വൈ. റോഡ് പദ്ധതികൾ പ്രതിസന്ധിയിൽ

കരാറുകാർ ഒഴിവാകുന്നു: രണ്ട് പി.എം.ജി.എസ്.വൈ. റോഡ് പദ്ധതികൾ പ്രതിസന്ധിയിൽ
കരാറുകാർ ഒഴിവാകുന്നു: രണ്ട് പി.എം.ജി.എസ്.വൈ. റോഡ് പദ്ധതികൾ പ്രതിസന്ധിയിൽ
Share  
എഴുത്ത്

News desk

2026 Sep 16, 09:06 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ.) പദ്ധതിയിൽ ഉൾപ്പെടുത്തി വില്യാപ്പള്ളി, മണിയൂർ പഞ്ചായത്തുകളിൽ അനുവദിച്ച രണ്ട് പ്രധാന റോഡ് നവീകരണ പ്രവൃത്തികൾ പ്രതിസന്ധിയിലായി. വില്യാപ്പള്ളിയിലെ അമരാവതി-മേമുണ്ട-കീഴൽമുക്ക്-വായേരിമുക്ക് റോഡ്, മണിയൂരിലെ പുന്നോളിമുക്ക്-ഉല്ലാസ് നഗർ-മീനത്തുകര റോഡ് എന്നിവയുടെ നിർമാണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കണ്ണൂരിലെ കെ.കെ. കൺസ്ട്രക്ഷൻസ് എന്ന കരാർ കമ്പനി അധികൃതർക്ക് കത്തുനൽകി. 2018-ലെ നിരക്ക് പ്രകാരമുള്ള എസ്റ്റിമേറ്റിൽ ടെൻഡർ ചെയ്ത പദ്ധതികളായതിനാൽ, ബിറ്റുമിൻ (ടാർ) ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം പഴയ നിരക്കിൽ പ്രവൃത്തി നടത്തുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് കരാറുകാരുടെ നിലപാട്.


​2023-ൽ തുടങ്ങി 2024-ൽ പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതികളാണിത്. 6.17 കോടി രൂപ ചെലവിൽ 6.1 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന അമരാവതി-മേമുണ്ട റോഡിൽ സ്ഥലമേറ്റെടുപ്പിലെ തടസ്സങ്ങളും ജൽ ജീവൻ മിഷന്റെ പൈപ്പിടലും കാരണം നിർമാണം വൈകുകയായിരുന്നു. 7.40 കോടി രൂപ ചെലവിൽ 7.5 കിലോമീറ്ററിൽ നിർമിക്കുന്ന പുന്നോളിമുക്ക്-ഉല്ലാസ് നഗർ റോഡിൽ ഡ്രെയിനേജ്, കലുങ്ക് നിർമാണങ്ങൾ പൂർത്തിയായെങ്കിലും ജല അതോറിറ്റിയുടെ ഫണ്ട് ലഭിക്കാൻ വൈകിയത് തിരിച്ചടിയായി. നിർമാണം പാതിവഴിയിൽ നിലച്ചതോടെ ഇരുറോഡുകളിലും കാൽനടയാത്രപോലും സാധ്യമല്ലാത്തവിധം യാത്ര ദുസ്സഹമായിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഷാഫി പറമ്പിൽ എം.പി.യുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കരാറുകാരുമായി ചർച്ചകൾ നടന്നുവരുന്നു.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
n
ne
NIS
ayur
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU