വടകര-കൊയിലാണ്ടി റൂട്ടിൽ സ്വകാര്യബസ് സമരം തുടരുന്നു; യൂണിയൻ പിന്മാറിയിട്ടും വഴങ്ങാതെ തൊഴിലാളികൾ

വടകര-കൊയിലാണ്ടി റൂട്ടിൽ സ്വകാര്യബസ് സമരം തുടരുന്നു; യൂണിയൻ പിന്മാറിയിട്ടും വഴങ്ങാതെ തൊഴിലാളികൾ
വടകര-കൊയിലാണ്ടി റൂട്ടിൽ സ്വകാര്യബസ് സമരം തുടരുന്നു; യൂണിയൻ പിന്മാറിയിട്ടും വഴങ്ങാതെ തൊഴിലാളികൾ
Share  
എഴുത്ത്

News desk

2026 Sep 16, 09:05 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: വടകരയിലെ ബസ് സ്റ്റാൻഡ് മാറ്റവുമായി ബന്ധപ്പെട്ട് റൂറൽ എസ്.പി. മെറിൻ ജോസഫ് നൽകിയ ഉറപ്പ് ലംഘിച്ച് സ്വകാര്യബസ് തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് തുടരുന്നു. സംയുക്ത തൊഴിലാളി യൂണിയനും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സമരം പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും ജീവനക്കാർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിനെത്തുടർന്ന് വടകര-കൊയിലാണ്ടി, വടകര-പയ്യോളി-പേരാമ്പ്ര, കോട്ടക്കൽ, കൊളാവിപ്പാലം റൂട്ടുകളിൽ തുടർച്ചയായ രണ്ടാം ദിവസവും ബസ് സർവീസുകൾ മുടങ്ങി. ഒരാഴ്ചയ്ക്കിടെ ഇതേ വിഷയത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ മിന്നൽപണിമുടക്കാണിത്.


​ലിങ്ക് റോഡിലെ ബസ് സ്റ്റാൻഡ് പഴയ സ്റ്റാൻഡിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി 48 മണിക്കൂറിനുള്ളിൽ യോഗം ചേർന്ന് അന്തിമതീരുമാനമെടുക്കുമെന്നും അതുവരെ പഴയ സ്റ്റാൻഡിലേക്ക് സർവീസ് നടത്തണമെന്നുമുള്ള എസ്.പി.യുടെ നിർദേശം യൂണിയനുകൾ അംഗീകരിച്ചെങ്കിലും ഒരു വിഭാഗം തൊഴിലാളികൾ സമരം തുടരുകയായിരുന്നു. ബി.എം.എസ്. ഈ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ സ്റ്റാൻഡിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂലം ഭക്ഷണം കഴിക്കാനോ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനോ സമയം ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. സമരം കാരണം വിദ്യാർഥികളടക്കമുള്ള യാത്രക്കാർ കടുത്ത യാത്രാദുരിതത്തിലാണ്.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
n
ne
NIS
ayur
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU