കോഴിക്കോട്: പാർട്ടി നേതൃത്വത്തിന്റെ തിരുത്തലിന്റെ ശബ്ദംകേൾക്കാൻ പതിനായിരക്കണക്കിന് പ്രവർത്തകർ ഒഴുകിയെത്തിയതോടെ കോഴിക്കോട് കടപ്പുറം ചെങ്കടലായി മാറി. ഓപ്പൺ സ്റ്റേജ് പരിസരം മുതൽ കോർപ്പറേഷൻ ഓഫീസിൻ്റെ അപ്പുറം വരെ ചുവപ്പ് പടരുകയും കടപ്പുറത്തേക്ക് ആൾക്കാർക്ക് എത്താൻ കഴിയാത്തവിധം വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്തു. മൂന്നുനാൾ നീണ്ട സി.പി.എം. വിപുലീകൃത സംസ്ഥാനകമ്മിറ്റിക്ക് സമാപനംകുറിച്ച് നടന്ന സമാപന റാലി പ്രവർത്തകരുടെ ആവേശത്തോടെ വലിയ കരുത്തിൻ്റെ പ്രകടനമായി മാറി. പാർട്ടി നേതാക്കൾ വിമർശനച്ചൂടിൽ പൊള്ളുമ്പോൾ കടപ്പുറത്തെ കൊടുംവെയിൽ വകവെക്കാതെയാണ് മൂന്നുമണി മുതൽ കൊച്ചുകൊച്ചു റാലികളായി പ്രവർത്തകർ എത്തിയത്.
സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെയും പാർട്ടി പിന്നിട്ട ചരിത്രവഴികളുടെയും ഓർമ്മകൾ പങ്കുവെച്ചാണ് പി.എ. മുഹമ്മദ് റിയാസ് ചടങ്ങിന് തുടക്കമിട്ടത്. തുടർന്ന് അധ്യക്ഷപ്രസംഗം നടത്തിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പുതിയതായി തിരഞ്ഞെടുത്ത നേതാക്കളുടെ പട്ടികയിൽ പി. ജയരാജന്റെ പേര് പ്രഖ്യാപിച്ചപ്പോൾ അണികളിൽനിന്ന് വലിയ ആരവമാണ് ഉയർന്നത്. ഏറെക്കാലത്തിനുശേഷം ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചതിലുള്ള സന്തോഷം അണികൾ പ്രകടമാക്കി. പാർട്ടിയിലെ തെറ്റായ പ്രവണതകൾ തിരുത്തി മുന്നോട്ടുപോകുമെന്ന എം.വി. ഗോവിന്ദന്റെ പ്രഖ്യാപനത്തെ കൈയടികളോടെയാണ് ജനം സ്വീകരിച്ചത്.
ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷനേതാവ് പിണറായി വിജയൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പ്രസംഗവും കഴിഞ്ഞാണ് രാത്രി വൈകി ജനം പിരിഞ്ഞുപോയത്. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, ടി.എം. തോമസ് ഐസക്, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































