കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി., മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡി.ജി.പി.ക്ക് നൽകിയ കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീണ ടി. ദുബായിലേക്ക് 85 ലക്ഷം രൂപ (ഏകദേശം 3.49 ലക്ഷം യു.എ.ഇ. ദിർഹം) കടത്തിയെന്നാണ് ഇ.ഡി. കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. വീണ സ്വന്തം കൈപ്പടയിലെഴുതിയ പണമിടപാടിന്റെ കുറിപ്പുകളും (റെഡ് ബുക്ക്) ഇതിനകം തെളിവായി ഇ.ഡി. കൈമാറിയിട്ടുണ്ട്.
കേസിൽ മുൻ മന്ത്രിയും എം.എൽ.എ.യുമായ മുഹമ്മദ് റിയാസിനെതിരെ ഹസൻ വാരിസ് നൽകിയ മൊഴിയും ഇ.ഡി.യുടെ അന്വേഷണ റിപ്പോർട്ടിൽ നിർണായക തെളിവായി ചൂണ്ടിക്കാണിക്കുന്നു. ഹവാള ഏജന്റായ സുബൈർ കരുവാംപൊയിൽ വഴിയാണ് 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയുള്ള ഒരു വർഷ കാലയളവിൽ അഞ്ചു തവണയായി പണം വിദേശത്തേക്ക് കടത്തിയതെന്ന് ഹസൻ വാരിസ് മൊഴി നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ ആകെ 1.20 കോടി രൂപയാണ് കടത്തിയത്. ദുബായിലുള്ള ഫൈജാസിന് പണം കൈമാറാനായിരുന്നു നിർദേശമെന്നും, റിയാസിന്റെ നിർദേശപ്രകാരം ചില വ്യക്തികൾ തനിക്ക് പണം എത്തിച്ചുനൽകുകയായിരുന്നു എന്നും ഹസൻ വാരിസിന്റെ മൊഴിയിലുണ്ട്. ഹസൻ വാരിസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് ഈ ഹവാള ഇടപാടുകൾ സ്ഥിരീകരിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും ഇ.ഡി. വീണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഇ.ഡി. പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































