തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഇനി ഒരു പരീക്ഷ കൂടി വിജയിക്കണം. ലേണേഴ്‌സ് ടെസ്റ്റിന് ശേഷം കമ്പ്യൂട്ടർ അധിഷ്ഠിത 'ഹസാ Hazard Perception Test' കൂടി ഉൾപ്പെടുത്തി ഡ്രൈവിങ് പരീക്ഷാ രീതിയിൽ ഗതാഗത കമ്മീഷൻ വൻ മാറ്റങ്ങൾ വരുത്തി. ഡിസംബർ ഒന്നു മുതൽ പുതിയ പരിഷ്കാരം നിലവിൽ വരും. റോഡപകടങ്ങൾ കുറയ്ക്കാനും ഡ്രൈവിങ് സുരക്ഷ ഉറപ്പാക്കാനുമാണ് ഈ തീരുമാനം.
നിലവിൽ ലേണേഴ്സ്, ഗ്രൗണ്ട്, റോഡ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയിരുന്നത്. ഇനിമുതൽ ലേണേഴ്സിന് ശേഷം രണ്ടാം ഘട്ടമായാകും ഹസാ Hazard Perception Test നടക്കുക. മൂന്നാം ഘട്ടത്തിൽ ഗ്രൗണ്ട് ടെസ്റ്റും നാലാം ഘട്ടത്തിൽ റോഡ് ടെസ്റ്റും നടക്കും. ഈ പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ തുടർന്നുള്ള ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കാൻ അർഹതയുണ്ടാവൂ.
വാഹനം ഓടിക്കുമ്പോൾ റോഡിലുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ കൃത്യമായി തിരിച്ചറിയാനുള്ള കഴിവാണ് ഈ ടെസ്റ്റിലൂടെ പരിശോധിക്കുന്നത്. ഒരു മിനിറ്റ് വീതം ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകളാണ് പരീക്ഷയിലുണ്ടാവുക. വീഡിയോയിലെ അപകടസാധ്യതകൾ കൃത്യസമയത്ത് ക്ലിക്ക് ചെയ്ത് അടയാളപ്പെടുത്തണം; വൈകുന്നതിനനുസരിച്ച് മാർക്ക് കുറയും. 100-ൽ കുറഞ്ഞത് 60 മാർക്ക് നേടുന്നവർ മാത്രമായിരിക്കും വിജയിക്കുക.
ഡ്രൈവിങ് സ്കൂളുകൾ അടുത്ത മൂന്ന് മാസത്തിനകം ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഇതിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലനം നൽകണം. ഡ്രൈവിങ് സ്കൂളുകളിൽ ഇതിനാവശ്യമായ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ ഒക്ടോബർ ഒന്നു മുതൽ ആർ.ടി.ഒ.മാരുടെ നേതൃത്വത്തിൽ പരിശോധന ആരംഭിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































