യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രതികളെ ഒറ്റരാത്രി കൊണ്ട് പിടികൂടി പേരാമ്പ്ര പോലീസ്

യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രതികളെ ഒറ്റരാത്രി കൊണ്ട് പിടികൂടി പേരാമ്പ്ര പോലീസ്
യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രതികളെ ഒറ്റരാത്രി കൊണ്ട് പിടികൂടി പേരാമ്പ്ര പോലീസ്
Share  
എഴുത്ത്

News desk

2026 Sep 15, 08:27 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പേരാമ്പ്ര: യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് മദ്യവും ലഹരിമരുന്നുകളും നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികളെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പേരാമ്പ്ര പോലീസ് പിടികൂടി. വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരാണ് അറസ്റ്റിലായത്. ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ കാപ്പാട്, കോഴിക്കോട്ടെ ആഴ്ചവട്ടം, കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.


​യുവതിയെ വിവിധ ലോഡ്ജുകളിലും വീടുകളിലും എത്തിച്ചായിരുന്നു പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയതിനാൽ ഭയം മൂലമാണ് യുവതി മുൻപ് പരാതിപ്പെടാതിരുന്നത്. യുവതിയുടെ ബന്ധുകൂടിയായ ഒരു പ്രതി, പീഡനത്തിന് ഒത്താശ ചെയ്യുന്നതിനായി പണം കൈപ്പറ്റിയതായും പരാതിയിലുണ്ട്.


​അറസ്റ്റിലായ റജീഷ് മുൻപ് കാപ്പ (KAPA) നിയമപ്രകാരം നാടുകടത്തപ്പെട്ട ആളും, സ്വന്തം പിതാവിനെ മർദിച്ച് വാരിയെല്ല് ഒടിച്ച കേസിലെ പ്രതിയുമാണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പേരാമ്പ്ര എ.എസ്.പി. പി. ആരതി അറിയിച്ചു.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
n
ne
NIS
ayur
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU