ഷൊർണൂർ: നിസാമുദ്ദീൻ എക്‌സ്പ്രസ് ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ടി.ടി.ഇ. അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ഷിജുവിനെയാണു (47) ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്. സംഭവത്തെ തുടർന്ന് റെയിൽവേ ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
തിരുവനന്തപുരത്തുനിന്നു നിസാമുദ്ദീനിലേക്കു പോയ ട്രെയിനിൽ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. റിസർവേഷൻ ഇല്ലാതെ കോച്ചിൽ കയറിയ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സീറ്റിനായി തൃശൂരിനും വള്ളത്തോൾ നഗറിനുമിടയിൽ വെച്ച് ടി.ടി.ഇ.യെ സമീപിക്കുകയായിരുന്നു. തുടർന്ന് ഭർത്താവിന് ഒരു സീറ്റ് നൽകിയ ശേഷം, ഒഴിവുള്ളറ്റ മറ്റൊരു സീറ്റ് കാണിച്ചുതരാമെന്ന് പറഞ്ഞ് യുവതിയെ കൊണ്ടുപോകുന്നതിനിടെയാണ് അതിക്രമം നടത്തിയത്.
യുവതി ഉടനടി ഷൊർണൂർ റെയിൽവേ പോലീസിനെ വിവരമറിയിച്ചു. ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് ടി.ടി.ഇ.യെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































