കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട ഓട്ടപ്പാലത്ത് ഞായറാഴ്‌ച രാത്രി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വനമേഖലയോട് ചേർന്ന ജനവാസകേന്ദ്രത്തിൽ രാത്രി വൈകിയെത്തിയ ആനക്കൂട്ടം പുലർച്ചെയോടെയാണ് കാടുകയറിയത്. പ്രദേശവാസികളായ സജി തയ്യുള്ളതിൽ, ബേബി ഓലിക്കൽ, മൊയ്തു കരേച്ചാലിൽ എന്നിവരുടെ അൻപതോളം വാഴകളാണ് ആനകൾ ചവിട്ടിമെതിച്ചും പിഴുതെറിഞ്ഞും നശിപ്പിച്ചത്.
വന്യമൃഗശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ ആറു മാസം മുൻപ് അന്നത്തെ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനംചെയ്‌ത 20 കിലോമീറ്റർ ഹാങ്ങിങ് സോളാർ വേലി പദ്ധതി ഇപ്പോഴും നടപ്പിലായിട്ടില്ല. കൃഷിവകുപ്പിന്റെ ആർ.കെ.വി.വൈ. ഫണ്ടിൽനിന്ന് 1.60 കോടി രൂപ ചെലവിൽ ഓട്ടപ്പാലം, കാളങ്ങാലി, മണ്ടോപ്പാറ, മുപ്പതാം മൈൽ തുടങ്ങിയ മേഖലകളിൽ വേലി സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ടെൻഡർ നടപടികൾ സെപ്റ്റംബർ പകുതിയോടെ പൂർത്തിയാക്കുമെന്ന് ഡി.എഫ്.ഒ.
ഉറപ്പുനൽകിയിരുന്നെങ്കിലും നിർമാണപ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.
കൃഷിനാശവിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡൻ്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ചെറിയാൻ ജോസഫ് അറക്കൽ, ഡാർളി അബ്രഹാം പുല്ലംകുന്നേൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ബിന്ദു കുര്യൻ ആനിക്കാട്ട്, പ്രബീഷ് തളിയോത്ത്, എൻ.ജെ. ആൻസമ്മ, പഞ്ചായത്ത് സെക്രട്ടറി യാദവ് വിൽസൻ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































