എന്റെ രാഷ്ട്രീയം വിശാലമായ ഇടതുപക്ഷം: എം. മുകുന്ദൻ

എന്റെ രാഷ്ട്രീയം വിശാലമായ ഇടതുപക്ഷം: എം. മുകുന്ദൻ
എന്റെ രാഷ്ട്രീയം വിശാലമായ ഇടതുപക്ഷം: എം. മുകുന്ദൻ
Share  
എഴുത്ത്

News desk

2026 Sep 15, 08:22 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മയ്യഴി: രാഷ്ട്രീയം എപ്പോഴും ജനങ്ങളെ വിഭജിക്കുകയാണെന്നും, തന്റെ രാഷ്ട്രീയം ഏതെങ്കിലും രാഷ്ട്രീയപാർട്ടികളിൽ ഒതുങ്ങുന്നതല്ലെന്നും അത് വിശാലമായ മാനവികതയും നൈതികതയും മനുഷ്യസ്നേഹവും അടങ്ങിയതാണെന്നും പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ. ശതാഭിഷിക്തനായ അദ്ദേഹത്തിന് ജന്മനാടായ മയ്യഴി നൽകിയ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെമിനിസവും പരിസ്ഥിതിവാദവും ഉയർന്ന മൂല്യങ്ങളും ഉൾച്ചേർന്നതാണ് തന്റെ ഇടതുപക്ഷ സങ്കൽപ്പമെന്നും അദ്ദേഹം വ്യക്തമാക്കി.


​ആൾക്കൂട്ടവും ജനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ആൾക്കൂട്ടത്തിൽ നിന്നാണ് ഫാസിസം ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിറ്റ്ലറുടെ കൂടെയുണ്ടായിരുന്നത് ആൾക്കൂട്ടവും ഗാന്ധിജിയുടെ കൂടെയുണ്ടായിരുന്നത് ജനങ്ങളുമായിരുന്നു. ജനങ്ങൾ ആൾക്കൂട്ടമായി മാറുന്നുവെന്ന് തോന്നുമ്പോൾ അപായമണി മുഴക്കുക എന്നത് തന്റെ കടമയാണെന്നും, ഇത്തരത്തിലുള്ള വിയോജിപ്പുകളും വിമർശനങ്ങളുമാണ് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​ചടങ്ങിൽ അഡ്വ. ടി. അശോക് കുമാർ എം.എൽ.എ. ആദരഭാഷണം നടത്തി. 84-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി എം. മുകുന്ദനും ഭാര്യ ശ്രീജാ മുകുന്ദനും ചേർന്ന് കേക്ക് മുറിച്ചു. മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മന്ത്രി ഇ. വത്സരാജ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, മുൻ എം.എൽ.എ. രമേശ് പറമ്പത്ത് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
n
ne
NIS
ayur
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU