എൻ.ഐ.ടി. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം 20-ന് തുറക്കും; സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ആതിഥ്യമരുളാൻ മുക്കം ഒരുങ്ങി

എൻ.ഐ.ടി. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം 20-ന് തുറക്കും; സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ആതിഥ്യമരുളാൻ മുക്കം ഒരുങ്ങി
എൻ.ഐ.ടി. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം 20-ന് തുറക്കും; സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ആതിഥ്യമരുളാൻ മുക്കം ഒരുങ്ങി
Share  
എഴുത്ത്

News desk

2026 Sep 15, 08:21 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

​മുക്കം: സംസ്ഥാന സ്‌കൂൾ കായിക മേളയിലെ അത്ലറ്റിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്ന എൻ.ഐ.ടി. മൈതാനത്തെ അത്യാധുനിക സിന്തറ്റിക് ട്രാക്കിന്റെ മിനുക്കുപണികൾ അന്തിമഘട്ടത്തിലെത്തി. സെപ്റ്റംബർ 20-ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ മൈതാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കാമ്പസിനകത്ത് നിർമാണം പൂർത്തിയാക്കിയ രണ്ട് ബാസ്‌കറ്റ് ബോൾ കോർട്ടുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 11 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കോഴിക്കോട് ജില്ല വീണ്ടും സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥ്യമരുളുന്നത്.


​അന്താരാഷ്ട്ര ഒളിംപിക്‌സ് മാനദണ്ഡങ്ങൾ പാലിച്ച് 8.9 കോടി രൂപ ചെലവിലാണ് 400 മീറ്റർ നീളമുള്ള എട്ട് ട്രാക്കുകളുള്ള സിന്തറ്റിക് ട്രാക്കും ജംപിങ് പിറ്റുകളും നിർമിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് കമ്പനിയാണ് നിർമാണച്ചുമതല വഹിച്ചത്. സിന്തറ്റിക് ട്രാക്കിന് നടുവിൽ ഫിഫ മാനദണ്ഡങ്ങൾ പാലിച്ചുള്ള ഇലവൻസ് ഫുട്‌ബോൾ മൈതാനവുമുണ്ട്. 1500 പേരെ ഉൾക്കൊള്ളാവുന്ന സ്ഥിരം ഗാലറിക്ക് പുറമെ കായികമേളയ്ക്കായി താത്കാലിക ഗാലറിയും ഒരുക്കുന്നുണ്ട്. ഗാലറി, വി.ഐ.പി. മുറികൾ, സ്റ്റോറേജ് സൗകര്യം, ശൗചാലയം എന്നിവയടങ്ങുന്നതാണ് പുതിയ സമുച്ചയം.


​മേളയ്‌ക്കെത്തുന്ന കായികതാരങ്ങൾക്ക് താമസത്തിനും പരിശീലനത്തിനുമായി എൻ.ഐ.ടി. മൈതാനത്തിന്റെ പത്തുകിലോമീറ്റർ പരിധിക്കുള്ളിലുള്ള സ്‌കൂളുകൾ ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനുപുറമെ, സമീപത്തുള്ള എൻ.ഐ.ടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം നവീകരിക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അടുത്തിടെ രഞ്ജി ട്രോഫി ജൂനിയർ മത്സരങ്ങൾക്ക് വേദിയായത് ഈ സ്റ്റേഡിയമായിരുന്നു.


​കൂടാതെ, വോളിബോൾ, ബാസ്‌കറ്റ് ബോൾ, കബഡി, ബാഡ്‌മിന്റൺ, യോഗ എന്നിവയ്ക്കായി 43 കോടി രൂപ ചെലവിൽ 100 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമായി നിർമിക്കുന്ന അത്യാധുനിക ഇൻഡോർ കോർട്ട് കോംപ്ലക്‌സ് പദ്ധതിയും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. കോൺഫറൻസ് ഹാൾ, വി.ഐ.പി. റൂം എന്നീ സൗകര്യങ്ങളും ഈ ഇൻഡോർ കോംപ്ലക്‌സിൽ ഉൾപ്പെടും.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
n
ne
NIS
ayur
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU