കൊച്ചി: കൊച്ചിയിലെ പ്രമുഖ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ലീഗൽ മെട്രോളജി വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും വീണ്ടും മിന്നൽ പരിശോധന നടത്തി. ഇടപ്പള്ളി ലുലു മോളിലെ PVR, കാക്കനാട് മാജിക് ഫ്രെയിംസ് എന്നിവിടങ്ങളിൽ നടന്ന റെയ്ഡിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. നിർദിഷ്ട രീതിയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, അളവിൽ കുറവിൽ സാധനങ്ങൾ നൽകുക എന്നീ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന വൈകിട്ട് നാല് മണി വരെ നീണ്ടുനിന്നു.
ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നിവരടങ്ങിയ സംയുക്ത സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരുന്ന ദിവസങ്ങളിലും ജില്ലയിലെ കൂടുതൽ തിയേറ്ററുകളിലേക്ക് റെയ്ഡ് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ, പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുമെന്നും പോപ്പ്കോൺ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്നും മൾട്ടിപ്ലക്സ് തിയേറ്റർ മാനേജ്‌മെന്റുകൾ വ്യക്തമാക്കിയിട്ടുണ്ട്.
തിയേറ്ററുകളിലെ ലഘുഭക്ഷണങ്ങളുടെ അമിതവിലയും അളവുകളിലെ ക്രമക്കേടും സംബന്ധിച്ച് നേരത്തെ നടത്തിയ പരിശോധനകളിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടായതിനെ തുടർന്നാണ് നടപടികൾ കർശനമാക്കിയത്. ഇതിനോടകം 35 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലീഗൽ മെട്രോളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാല് കേസുകൾ വീതവുമാണ് എടുത്തത്. ഇതുവരെയായി ലീഗൽ മെട്രോളജി വകുപ്പ് 62,000 രൂപ പിഴയായും ഈടാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































