മുഖ്യമന്ത്രിയുടെ എഐ വീഡിയോ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം; വ്യാപക പരാതി ഉയർന്നെന്ന് വിശദീകരണം

മുഖ്യമന്ത്രിയുടെ എഐ വീഡിയോ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം; വ്യാപക പരാതി ഉയർന്നെന്ന് വിശദീകരണം
മുഖ്യമന്ത്രിയുടെ എഐ വീഡിയോ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം; വ്യാപക പരാതി ഉയർന്നെന്ന് വിശദീകരണം
Share  
എഴുത്ത്

News desk

2026 Sep 14, 05:14 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രചരിച്ച എഐ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റ നീക്കം ചെയ്തത് കേരള പൊലീസിന്റെ ആവശ്യപ്രകാരമാണെന്ന് വ്യക്തമായി. ഈ വീഡിയോ ഉൾപ്പെടെ നാൽപ്പതിലധികം വ്യാജ എഐ വീഡിയോകൾ നീക്കം ചെയ്യാനാണ് പൊലീസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നത്. എഐ വീഡിയോയ്‌ക്കെതിരെ വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.


​സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഡാൻസ് കളിക്കുന്ന തരത്തിലുള്ള എഐ വീഡിയോ പുറത്തുവന്നത്. വീഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിരുന്നു. തുടർന്ന്, ഇന്ത്യയിലെ നിലവിലുള്ള ഐടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ ലഭിക്കാത്ത വിധം മെറ്റ ഈ വീഡിയോ നീക്കം ചെയ്തത്.


​ഇന്ത്യയിലെ നിയമപ്രശ്നം കാരണമാണ് വീഡിയോ നീക്കം ചെയ്യുന്നതെന്ന് മെറ്റയിൽനിന്ന് അറിയിപ്പ് ലഭിച്ചതായി വീഡിയോ നിർമ്മിച്ച അഭിജിത്ത് വ്യക്തമാക്കി. വിനോദത്തിന് വേണ്ടി മാത്രം തയാറാക്കിയ ഈ വീഡിയോ മുഖ്യമന്ത്രിയെ വിമർശിക്കാനായിരുന്നില്ലെന്നും, അത് ഇത്രത്തോളം വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്നും അഭിജിത്ത് പറഞ്ഞു.


​അതേസമയം, എഐ വീഡിയോ വ്യക്തിപരമായി തനിക്ക് സന്തോഷമാണ് നൽകിയതെന്നും എന്നാൽ ഇതിനുപിന്നിൽ ചില നിയമപ്രശ്നങ്ങളുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം. തന്റെ ഡാൻസ് ഗംഭീരമായിരുന്നു എന്ന് ഒരു അഞ്ചുവയസുകാരൻ കുട്ടി നേരിട്ട് പറഞ്ഞതായും അദ്ദേഹം ഓർത്തെടുത്തു.

MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU