വൈദ്യുതി പ്രതിസന്ധി രൂക്ഷം; പരിഹാരത്തിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

വൈദ്യുതി പ്രതിസന്ധി രൂക്ഷം; പരിഹാരത്തിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി
വൈദ്യുതി പ്രതിസന്ധി രൂക്ഷം; പരിഹാരത്തിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി
Share  
എഴുത്ത്

News desk

2026 Sep 14, 09:15 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടാൻ കെഎസ്ഇബി തിരുമാനിച്ചു. പ്രതിസന്ധി പരിഹരിച്ച് സംസ്ഥാനത്തേക്കുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെഎസ്ഇബി ഡയറക്ടർമാർ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തിരിക്കും. ഉത്തരേന്ത്യയിൽനിന്ന് അധിക വൈദ്യുതി എത്തിക്കാനായാൽ നിലവിലുള്ള തടസ്സങ്ങൾക്ക് പരിഹാരമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.


​മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബോർഡ് പ്രതിനിധികൾ നേരിട്ട് ചർച്ച നടത്തും. കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് നേരിട്ടുള്ള ചർച്ചകൾക്ക് ധാരണയായത്.

​പീക്ക് സമയങ്ങളിലെ കടുത്ത ക്ഷാമം പരിഹരിക്കാൻ നാഷണൽ തെർമൽ പവർ കോർപ്പറേഷനെ (NTPC) സമീപിച്ച് ഉയർന്ന വിലയ്ക്കാണെങ്കിലും കൂടുതൽ വൈദ്യുതി വാങ്ങാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി, ഫിനാൻസ് അഡിഷണൽ സെക്രട്ടറി, ടാക്സ് സെക്രട്ടറി, വൈദ്യുതി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.


​അതേസമയം, കഴിഞ്ഞ 12 ദിവസമായി തുടർന്ന രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെ ഒഴിവാക്കാൻ കഴിഞ്ഞത് കെഎസ്ഇബിക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഞായറാഴ്ച ഉപഭോഗത്തിലുണ്ടായ കുറവും റിയൽ ടൈം മാർക്കറ്റിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമായതുമാണ് തൽക്കാലത്തേക്ക് നിയന്ത്രണം ഒഴിവാക്കാൻ സഹായിച്ചത്.

MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU