വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച സംഭവത്തിന് പിന്നിൽ പൊലീസുകാരൻ തന്നെയെന്ന് സൂചന. സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് പുകയില ഉൽപ്പന്നങ്ങളാണ് കാണാതായത്. സ്റ്റേഷനിൽനിന്ന് ലഹരിവസ്തുക്കൾ കാറിൽ കടത്തുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്ടിച്ച പുകയില വസ്തുക്കൾ ലഹരി മാഫിയക്ക് വിൽപ്പന നടത്തിയതായാണ് സംശയിക്കുന്നത്.
ഏകദേശം 13,800 പാക്കറ്റ് ഹാൻസും കൂൾലിപ്പുമാണ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽനിന്ന് മോഷ്ടിക്കപ്പെട്ടത്. രാത്രിയിൽ ഒരു കാർ സ്റ്റേഷൻ വളപ്പിലേക്ക് കടന്നുവരുന്നതും അതിലേക്ക് ലഹരി അടങ്ങിയ ചാക്കുകൾ എടുത്തു വെക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ജൂൺ മാസത്തിൽ ബത്തേരിയിൽ നടന്ന വൻ ലഹരിവേട്ടയിൽ പിടിച്ചെടുത്ത പുകയില വസ്തുക്കൾ സ്റ്റേഷനിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തൊണ്ടിമുതൽ കടത്താൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സെപ്റ്റംബർ എട്ടിനാണ് സംഭവം സംബന്ധിച്ച് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ സംശയനിഴലിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ നിലവിൽ ഒളിവിലാണ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































