വിലങ്ങാട്: ചുരുക്കം ചില പുസ്തകങ്ങളും പരിമിതമായ സൗകര്യങ്ങളും മാത്രം ഉണ്ടായിരുന്ന വിലങ്ങാട് സെയ്ന്റ് ജോർജ് ഹൈസ്‌കൂളിലെ വായനാമുറി ഇനി ആധുനിക ലൈബ്രറിയായി മാറും. 33 വർഷം മുൻപ് ഈ സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥിയുടെ കൈത്താങ്ങിലാണ് സ്കൂളിൽ നിരവധി പുസ്തകങ്ങളും അത്യാധുനിക സൗകര്യങ്ങളുമുള്ള പുതിയ ലൈബ്രറി സജ്ജമായത്. 1993-94 അക്കാദമിക് വർഷത്തിൽ സ്കൂളിൽ പഠിച്ച റോബിൻ മാത്യുവാണ് തന്റെ പഴയ വിദ്യാലയത്തിനായി ഒരു ക്ലാസ്സുമുറി ഒന്നാന്തരമൊരു ലൈബ്രറിയാക്കി മാറ്റി നൽകിയത്.
ബെംഗളൂരുവിൽ പ്രൈഡ് വെൽത്ത് എൽ.എൽ.പി. എന്ന ധനകാര്യ മാനേജ്‌മെൻ്റ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ റോബിൻ, തൻ്റെ മാതാപിതാക്കളായ ഉത്തരത്തിനാൽ കുട്ടിച്ചൻ, പെണ്ണമ്മ എന്നിവരുടെ ഓർമ്മയ്ക്കായാണ് രണ്ടുലക്ഷം രൂപയോളം ചെലവഴിച്ച് ലൈബ്രറി നവീകരിച്ചുനൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എം. അഭിജിത്ത് എം.എൽ.എ. പുതിയ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാദർ ഡോ. വിൽസൺ മുട്ടത്തുകുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പുതിയ ലൈബ്രറി സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികൾക്കായി വായനാക്കുറിപ്പ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഷെബി സെബാസ്റ്റ്യൻ, രാജു അലക്‌സ്, ലൗലി ബിജു, പി.ടി.എ. പ്രസിഡന്റ് ബിബിൻ തോമസ്, എം.പി.ടി.എ. പ്രസിഡൻ്റ് പി.സി. ധനിഷ, സ്റ്റാഫ് സെക്രട്ടറി സിജോ തോമസ്, ബിജു മാത്യു, സ്കൂൾ ലീഡർ എലൈന ഷെബി, മുഴയിൽ ബേബി, അന്നക്കുട്ടി എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































