ഇനി സ്റ്റോപ്പിൽ തന്നെ നിർത്തണം; ആറുവരിപ്പാതയിൽ സ്റ്റേജ് കാര്യേജ് ബസുകൾ വിലക്കി മോട്ടോർ വാഹന വകുപ്പ്

ഇനി സ്റ്റോപ്പിൽ തന്നെ നിർത്തണം; ആറുവരിപ്പാതയിൽ സ്റ്റേജ് കാര്യേജ് ബസുകൾ വിലക്കി മോട്ടോർ വാഹന വകുപ്പ്
ഇനി സ്റ്റോപ്പിൽ തന്നെ നിർത്തണം; ആറുവരിപ്പാതയിൽ സ്റ്റേജ് കാര്യേജ് ബസുകൾ വിലക്കി മോട്ടോർ വാഹന വകുപ്പ്
Share  
എഴുത്ത്

News desk

2026 Sep 13, 04:18 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: ആറുവരിപ്പാതയിലൂടെയുള്ള സ്റ്റേജ് കാര്യേജ് ബസുകളുടെ യാത്ര വിലക്കി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.). സർവീസ് റോഡ് ഉപയോഗിച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് എം.വി.ഡി.യുടെ മുന്നറിയിപ്പ്. ആറുവരിപ്പാതയിലൂടെ സർവീസ് നടത്തി യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.


​പുതിയ ദേശീയപാതയിൽ ഒരിടത്തും ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലെന്നിരിക്കെ, സ്ത്രീകളും കുട്ടികളും വയോധികരും പാതയിൽനിന്ന് പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതായി പരാതികൾ ലഭിച്ചിരുന്നു. ആറുവരിപ്പാതയിൽ ഒരിടത്തും വാഹനം നിർത്താനോ ആളുകളെ ഇറക്കാനോ അനുമതിയില്ല. സർവീസ് റോഡുകൾ ഒഴിവാക്കി ഹൈവേയിലൂടെ പോകുന്ന ബസുകൾക്കെതിരെ നിയമനടപടി കടുപ്പിക്കും.


​അതിനിടെ, മലപ്പുറം കോട്ടക്കൽ സ്വാഗതമാടിൽ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസ് തെറ്റായ ദിശയിൽ 150 മീറ്ററോളം പുറകോട്ടെടുത്ത് അപകടകരമായി സർവീസ് റോഡിലേക്ക് കയറിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം സ്വകാര്യ ടൂറിസ്റ്റ് ബസ് പുറകോട്ട് എടുത്ത അതേ സ്ഥലത്താണ് പിന്നിൽനിന്ന് വാഹനങ്ങൾ വരുമ്പോഴും കെ.എസ്.ആർ.ടി.സി. ബസ് അപകടയാത്ര നടത്തിയത്. ദേശീയപാതയിൽ അപകടങ്ങൾ പതിവായിട്ടും ഇത്തരം അനാസ്ഥകൾക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്ന് വിമർശനമുയർന്നിരുന്നു.

MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU