തിരുവനന്തപുരം: കേരള–തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരി കടത്തിനെതിരെ സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന ശക്തമാക്കി. തിരുവനന്തപുരം പാറശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീടിന്റെ അടുക്കളയിലും ബാത്ത്റൂമിലുമായി 'സുരേഖ' അരിയുടെ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 199 ചാക്ക് റേഷൻ അരിയും 4 ചാക്ക് ഗോതമ്പും കണ്ടെത്തി. വീടും ലോഡും ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ഇതിന് പിന്നിൽ വൻ മാഫിയാ സംഘം പ്രവർത്തിക്കുന്നതായാണ് സൂചന.
കേരള-തമിഴ്‌നാട് അതിർത്തികളിൽനിന്ന് റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയായി വിൽക്കുന്ന മാഫിയയെക്കുറിച്ച് വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി. നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ പ്രവീൺകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പനച്ചമൂട്, പാറശ്ശാല, ഇഞ്ചിവിള, അഞ്ചാലിക്കോണം എന്നിവിടങ്ങളിലെ എട്ട് ഗോഡൗണുകളിൽ പരിശോധന നടത്തി. ഒരാഴ്ചയ്ക്കിടെ 62 ടൺ അരിയും നാല് ടൺ ഗോതമ്പും കഴിഞ്ഞ രണ്ട് മാസത്തിനിടെ 75,000 കിലോ റേഷൻ അരിയും പിടിച്ചെടുത്തതായി സപ്ലൈ ഓഫീസർ അറിയിച്ചു.
അതിർത്തിയിലെ തമിഴ്‌നാട് ചെക്ക്‌പോസ്റ്റുകളിൽ കൃത്യമായ നിരീക്ഷണം നടക്കുന്നില്ലെന്ന് സപ്ലൈ ഓഫീസർ ചൂണ്ടിക്കാട്ടി. അതേസമയം, റേഷൻ കരിഞ്ചന്തക്കാരെ പൂട്ടാൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നും അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































