കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തു കയറി ആക്രമണം നടത്തുകയും ഫോണും പണവും കവരാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിലായി. നാലംഗ സംഘമാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ചയ്ക്ക് ശ്രമിച്ചത്. തൊഴിലാളികൾ തടയാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് കയ്യിൽ വെട്ടേറ്റ് പരിക്കേറ്റു.
സംഘർഷത്തിനിടെ ഒരു അക്രമിയെ തൊഴിലാളികൾ ചേർന്ന് കീഴ്‌പ്പെടുത്തി കെട്ടിയിടുകയും, രക്ഷപ്പെടാൻ ശ്രമിച്ച രണ്ടാമനെ നാട്ടുകാർ പിടികൂടുകയുമായിരുന്നു. കുറ്റിക്കാട്ടൂർ സ്വദേശി ആദർശ്, പൂവാട്ടുപറമ്പ് സ്വദേശി അജാസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഓടി രക്ഷപ്പെട്ട മറ്റ് രണ്ടുപേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് കവർച്ച പതിവാകുന്നതായി പരാതിയുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































