ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്‌പോർട്‌സ് സർട്ടിഫിക്കറ്റ്: ആറ് വിദ്യാർത്ഥികളെയും അധ്യാപകനെയും പുറത്താക്കി

ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്‌പോർട്‌സ് സർട്ടിഫിക്കറ്റ്: ആറ് വിദ്യാർത്ഥികളെയും അധ്യാപകനെയും പുറത്താക്കി
ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്‌പോർട്‌സ് സർട്ടിഫിക്കറ്റ്: ആറ് വിദ്യാർത്ഥികളെയും അധ്യാപകനെയും പുറത്താക്കി
Share  
എഴുത്ത്

News desk

2026 Sep 13, 11:34 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: ഡിഗ്രി പ്രവേശനത്തിനായി വ്യാജ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ ആറ് വിദ്യാർത്ഥികളെയും ഇവർക്ക് സഹായം ചെയ്ത് നൽകിയ അധ്യാപകനെയും കോഴിക്കോട് ജെ.ഡി.ടി ആർട്‌സ് ആൻഡ് സയൻസ് കോളേജ് അധികൃതർ പുറത്താക്കി. വിവിധ കായികമേളകളിൽ പങ്കെടുത്തതായി കാണിക്കുന്ന വ്യാജ രേഖകൾ സമർപ്പിച്ചാണ് വിദ്യാർത്ഥികൾ പ്രവേശനം നേടിയത്. ആം ആദ്മി പാർട്ടി പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് കോളേജ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.


​ക്ലാസുകൾ ആരംഭിച്ച് ഒന്നര മാസത്തിന് ശേഷമാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തത്. നിലവിൽ ഇവരുടെ അഡ്മിഷൻ നടപടികൾ പൂർത്തിയായിരുന്നില്ലെന്ന് കോളേജ് അധികൃതർ വിശദീകരിച്ചു. കൃത്യമായ ക്യൂ.ആർ കോഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നിട്ടും പ്രാഥമിക പരിശോധനയിൽ ഇത് കണ്ടുപിടിക്കുന്നതിൽ കോളേജിന് വീഴ്ച പറ്റി എന്ന ആക്ഷേപവുമുണ്ട്. വിഷയത്തിൽ എ.എ.പി പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുൻവർഷങ്ങളിലും മറ്റ് കോളേജുകളിലും സമാനമായ രീതിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.

MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU