തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്നുള്ള പവർകട്ട് തുടർച്ചയായ പതിമൂന്നാം ദിവസവും തുടരുന്നു. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായി വിവിധ പ്രദേശങ്ങളിൽ രണ്ടു മുതൽ അഞ്ചു തവണ വരെ വൈദ്യുതി മുടങ്ങി. ഇന്നലെയും രാത്രികാല ഉപഭോഗം 5000 മെഗാവാട്ടിനോട് അടുത്തെത്തിയപ്പോൾ 900 മുതൽ 1200 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇന്നും സമാനമായ രീതിയിൽ രാത്രികാല വൈദ്യുതി നിയന്ത്രണം നേരിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. മുന്നറിയിപ്പ് നൽകി. കൂടുതൽ തുക നൽകി വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പവർ എക്‌സ്‌ചേഞ്ച് വഴി 50 യൂണിറ്റിൽ കൂടുതൽ ലഭ്യമാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. നിലവിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, ചീഫ് സെക്രട്ടറി, കെ.എസ്.ഇ.ബി. ചെയർമാൻ എം.ജി. രാജമാണിക്യം എന്നിവർ കഴിഞ്ഞ രാത്രി ഓൺലൈനായി യോഗം ചേർന്നു.
തുടർച്ചയായ പവർകട്ട് വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചു തുടങ്ങിയതായി മന്ത്രി എൻ. ഷംസുദീൻ പറഞ്ഞു. മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. അതേസമയം, പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി പുതിയ വൈദ്യുതനയം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































