കാസർകോട്: സ്വകാര്യ ആശുപത്രിയിൽ രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീയുടെ 52,000 രൂപയും രേഖകളുമടങ്ങിയ പഴ്‌സ് മോഷ്ടിച്ച കേസിൽ കണ്ണൂർ ഇരിട്ടി സ്വദേശി രാജേഷ് കുമാർ (30) പിടിയിലായി. തൈവളപ്പ് ഹൗസിൽ ടി.എ. അബ്ദുൽ ഖാദർ നൽകിയ പരാതിയിൽ കാസർകോട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് അവസാനത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ പിതാവ് ചികിത്സയിലായിരുന്ന കാസർകോട്ടെ സ്വകാര്യ ആശുപത്രി മുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പഴ്‌സാണ് കാണാതായത്. പിതാവിനെ പരിചരിക്കാൻ കൂടെയുണ്ടായിരുന്ന മാതാവിന്റെ പഴ്‌സായിരുന്നു ഇത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ കണ്ടെത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































