കോഴിക്കോട്: ബിരിയാണിയിൽ ചത്ത വണ്ടിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് കുന്ദമംഗലം പന്തീർപാടം മുറിയനാലിൽ പ്രവർത്തിക്കുന്ന 'ഹോട്ടൽ പാരഡൈസ്' ആരോഗ്യവകുപ്പ് അടപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് നടപടിക്കടിസ്ഥാനമായ സംഭവം നടന്നത്.
ഹോട്ടലിൽ കഴിക്കാനെത്തിയവർ ബിരിയാണിയിൽ ചത്ത വണ്ടിനെ കണ്ട് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങളും കണ്ടെത്തി. ഇതോടെയാണ് ഹോട്ടൽ പൂട്ടിക്കാൻ ഉത്തരവിട്ടത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഹോട്ടലിലെ ശുചിത്വമില്ലായ്മയും സംബന്ധിച്ച് അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































