കോഴിക്കോട്: ഞായറാഴ്‌ചമുതൽ മൂന്നുദിവസമായി നടക്കുന്ന സി.പി.എം. വിപുലീകൃത സംസ്ഥാനകമ്മിറ്റിയോഗത്തിനായി കോഴിക്കോട് നഗരം ചുവപ്പണിഞ്ഞൊരുങ്ങി. 2012-ലെ പാർട്ടി കോൺഗ്രസിനുശേഷം നഗരത്തിൽ നടക്കുന്ന ഏറ്റവും വലിയ പാർട്ടി പരിപാടിയാണിത്. പ്രധാന റോഡുകളെല്ലാം കൊടിതോരണങ്ങളാൽ നിറഞ്ഞു. 300-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിന്റെ പ്രധാന വേദി ജില്ലാ കമ്മിറ്റി ഓഫീസിലെ എ.കെ.ജി. ഓഡിറ്റോറിയമാണ്.
15-ന് വൈകീട്ട് മൂന്നിന് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന കൂറ്റൻ റാലിയോടെ പരിപാടി സമാപിക്കും. വിവിധ ഭാഗങ്ങളിൽനിന്ന് 1200-ലേറെ വാഹനങ്ങളിലായെത്തുന്ന പ്രവർത്തകർ ചെറുജാഥകളായി ഫ്രീഡം സ്ക്വയറിൽ സംഗമിക്കും. റാലിയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും.
അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പിണറായി വിജയൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പൊളിറ്റ്ബ്യൂറോ അംഗങ്ങളും ശനിയാഴ്ചയോടെ കോഴിക്കോട്ടെത്തി. യോഗത്തിൽ പങ്കെടുക്കുന്നവർക്കായി വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസ് ഉൾപ്പെടെ 14 ഹോട്ടലുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































