കൊയിലാണ്ടി: നന്തി കെൽട്രോൺ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങൾക്ക് കർണാടകയിൽ വിപണനമേഖല കണ്ടെത്തുന്നതിനായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കെ. പ്രവീൺകുമാർ എം.എൽ.എ. ബെംഗളൂരുവിൽ ചർച്ച നടത്തി. ഗ്രേറ്റർ ബെംഗളൂരു വികസനമന്ത്രി കൃഷ്‌ണ ബൈരെ ഗൗഡയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കെ.സി. വേണുഗോപാൽ എം.പി.യുടെ ഇടപെടലാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയത്.
നന്തി കെൽട്രോണിനെ ഇലക്ട്രോണിക്‌സ് വില്ലേജായി പ്രഖ്യാപിച്ചതിനൊപ്പം വികസനത്തിനായുള്ള ഫണ്ട് സംസ്ഥാന ബജറ്റിലും വകയിരുത്തിയിട്ടുണ്ട്. മൂടാടിയിലെ കെൽട്രോൺ ലൈറ്റിങ് ഡിവിഷനിൽ നിർമിക്കുന്ന ശ്രവണസഹായികൾക്കും ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് വാഹനങ്ങൾക്കും കർണാടകയിൽനിന്ന് ഓർഡറുകൾ ലഭ്യമാക്കുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. ചർച്ചയുടെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ ഓർഡർ നൽകാമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പുനൽകിയതായി എം.എൽ.എ. അറിയിച്ചു.
മൂടാടിയിലെ 13 ഏക്കറിലുള്ള പ്ലാന്റ് വിപുലീകരിച്ച് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള ഇലക്ട്രിക് ത്രിവീലറുകൾ, റേഡിയന്റ് വാർമർ, ഓക്‌സിജൻ കോൺസെൻട്രേറ്റർ തുടങ്ങി നിരവധി നൂതന ഉപകരണങ്ങൾ ഇവിടെ നിർമിക്കാൻ പദ്ധതിയുണ്ട്. 'ശ്രവൺ' ശ്രവണസഹായികൾ സി.ഡി.എസ്.സി.ഒ., ഐ.എസ്.ഒ., ബി.ഐ.എസ്. അംഗീകാരമുള്ളവയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഒരു ലക്ഷത്തോളം ശ്രവണസഹായ ഉപകരണങ്ങൾ ഇവിടെ നിർമിച്ച് വിതരണം ചെയ്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































